Posts

വാഗമണിലേക്ക്

Image
 പല തവണ മൂന്നാർ പോയിട്ടുണ്ടെങ്കിലും അതിനേക്കാൾ, മനസ്സിൽ ഇടം നേടിയ സ്ഥലം വാഗമൺ  തന്നെയാണ്,, അതെന്താ ന് ഒരു പിടിയും ഇതുവരെ കിട്ടിയിട്ടില്ല,, ചിലപ്പോൾ വാഗമൺ  വരെയുള്ള  വഴിയും കാഴ്ചകളുമാവാം,, സാധാരണ മൂന്നാർ ഹെയർപിൻ കേറി തുടങ്ങി കുറച്ചു എത്തുമ്പോൾ തന്നെ വലിയ റിസോർട്ട് ഉം വലിയ കടകളും ആളും ബഹളവും ഒക്കെ കാണാം,, അതിൽ നിന്നും വ്യത്യസ്തമാണ് വാഗമണിലേക്ക് ഉള്ള വഴി (പുള്ളിക്കാനം വഴി),,  അവിടേക്ക്  ഉള്ള വഴികളിൽ മൂന്നാറിൽ കാണുന്ന പോലെ ആർഭാട ഭംഗിയോടെയുള്ള വലിയ കെട്ടിടങ്ങളും തിരക്കുകളും കുറവായി എനിക്ക് തോന്നി,,  മറിച്ച് മൊട്ടകുന്നുകളും പഴയ കാല ഓര്മപ്പെടുത്തൽ പോലെ കുഞ്ഞു വീട്കളും തേയില തോട്ടങ്ങളും ആളുകളുടെ ജീവിത രീതിയും പെരുമാറ്റവുമാവാം എന്നിൽ കൂടുതൽ ആകർഷണം ചെലുത്തിയത്.. പുള്ളിക്കാനം എത്തുന്നതിന് മുൻപ് ഒരു view പോയിന്റ് ഉണ്ട്,കിടിലൻ ന് പറഞ്ഞ കിടിലോസ്ക്കി ,, അവിടെ നിന്നെ നേരെ നോക്കിയാൽ ഇലിക്കൽകല്ല് കാണാം ഇവിടെ ഞാൻ അന്ന് എത്തിയപ്പോ സമയം ഏതാണ്ട് ഒരു 9.30 ആയി കാണും,, ഒരു ഇളം വെയിൽ ഉണ്ട്,,നല്ല കാറ്റുളത് കൊണ്ട് ചൂട് അറിഞ്ഞില്ല,, അവിടന്ന് പിന...