വാഗമണിലേക്ക്

 പല തവണ മൂന്നാർ പോയിട്ടുണ്ടെങ്കിലും അതിനേക്കാൾ, മനസ്സിൽ ഇടം നേടിയ സ്ഥലം വാഗമൺ തന്നെയാണ്,,
അതെന്താ ന് ഒരു പിടിയും ഇതുവരെ കിട്ടിയിട്ടില്ല,,
ചിലപ്പോൾ വാഗമൺ വരെയുള്ള  വഴിയും കാഴ്ചകളുമാവാം,,

സാധാരണ മൂന്നാർ ഹെയർപിൻ കേറി തുടങ്ങി കുറച്ചു എത്തുമ്പോൾ തന്നെ വലിയ റിസോർട്ട് ഉം വലിയ കടകളും ആളും ബഹളവും ഒക്കെ കാണാം,,
അതിൽ നിന്നും വ്യത്യസ്തമാണ് വാഗമണിലേക്ക് ഉള്ള വഴി(പുള്ളിക്കാനം വഴി),, 
അവിടേക്ക്  ഉള്ള വഴികളിൽ മൂന്നാറിൽ കാണുന്ന പോലെ ആർഭാട ഭംഗിയോടെയുള്ള വലിയ കെട്ടിടങ്ങളും തിരക്കുകളും കുറവായി എനിക്ക് തോന്നി,,
 മറിച്ച് മൊട്ടകുന്നുകളും പഴയ കാല ഓര്മപ്പെടുത്തൽ പോലെ കുഞ്ഞു വീട്കളും തേയില തോട്ടങ്ങളും ആളുകളുടെ ജീവിത രീതിയും പെരുമാറ്റവുമാവാം എന്നിൽ കൂടുതൽ ആകർഷണം ചെലുത്തിയത്..

പുള്ളിക്കാനം എത്തുന്നതിന് മുൻപ് ഒരു view പോയിന്റ് ഉണ്ട്,കിടിലൻ ന് പറഞ്ഞ കിടിലോസ്ക്കി ,,
അവിടെ നിന്നെ നേരെ നോക്കിയാൽ ഇലിക്കൽകല്ല് കാണാം
ഇവിടെ ഞാൻ അന്ന് എത്തിയപ്പോ സമയം ഏതാണ്ട് ഒരു 9.30 ആയി കാണും,, ഒരു ഇളം വെയിൽ ഉണ്ട്,,നല്ല കാറ്റുളത് കൊണ്ട് ചൂട് അറിഞ്ഞില്ല,, അവിടന്ന് പിന്നെ പതിയെ പുള്ളിക്കാനം വഴി (റോഡ് എല്ലാം നന്നാക്കി കേട്ടോ) വാഗമണിലേക്ക്,,
ഒരു 10 മണിയോട് കൂടി ടൗണ് എത്തി,, 
അവിടന്ന് നേരെ തങ്ങൾപ്പാറ വച്ചു പിടിച്ചു,,
എന്തോ ഭാഗ്യത്തിന് ഇവിടെ എത്തിയപ്പോൾ തൊട്ട് ഫുൾ കോടയാണ്,,
ഇങ്ങനെ നടന്ന് ഇതിന് മുകളിൽ എത്തി ചുറ്റും നോക്കുമ്പോൾ ഒരു പ്രിത്യേക ഫീൽ തന്നെയാണ്,,ഒപ്പം കോടമഞ്ഞും,,ഉഫ്‌ ,,
മുകളിലെ പള്ളിയും ആ വലിയ പാറയും,, കുറച്ചു നേരം അവിടെ അങ്ങനെ ഓരോന്ന് ആലോയ്ച്ചു ഇരുന്നു,,

കഴിഞ്ഞ തവണ വന്നപ്പോൾ കുരിശു മല കേറാൻ പറ്റിയില്ല,,
അതിന്റെ വിഷമം തീർക്കണം,,
 തങ്ങൾപ്പാറയിൽ ഇരുന്ന് കുരിശ്‌മല നോക്കുമ്പോൾ കിട്ടുന്ന ഫീൽ അതൊന്ന് 
വേറെയാണ്,,കോടമൂടി തുടങ്ങി,,
നാ അടുത്തത് അവിടേക്ക് തന്നെ
കുരിശ് മല
വിചാരിച്ച പോലെ ആയിരുന്നില്ല ഇവൻ,, കീഴടക്കാൻ കുറച്ചു ബുദ്ധിമുട്ടി,, അറിയില്ല ചിലപ്പോൾ ആദ്യമായി കേറുന്നത് കൊണ്ടാവാം,, അടുത്ത തവണ ഞാൻ എളുപ്പമാക്കുവായിരിക്കും,,
എത്രയൊക്കെ ബുദ്ധിമുട്ട് അനുഭവിച്ചാലും മുകളിൽ എത്തിയപ്പോൾ കിട്ടുന്ന ആ അനുഭൂതി ഉണ്ടല്ലോ അതൊന്നും പറഞ്ഞറിയിക്കാൻ പറ്റില്ല,,
അവിടെ എത്തിയപ്പോഴേക്കും ഞാൻ ദാഹിച്ചു ഒരു ലെവൽ ആയി, പക്ഷേ മുകളിൽ ഒരു കിണർ ഉള്ള കാര്യം എനിക്ക് അറിയില്ലർന്നു മക്കളെ,,
ചാർളി ൽ ടോവിനോ ചോയ്ക്കുന്ന പോലെ മുകളിൽ കണ്ട ചേട്ടനോട് ഞാനും ചോയ്ച്ചു,,"ചേട്ടാ ഈ വെള്ളം കുടിക്കാൻ കൊള്ളുമോ"
മലയുടെ മുകളിൽ ഉള്ള വെള്ളമല്ലേ മോൻ ധൈര്യമായി കുടിച്ചോ ന് ഉള്ള അതെ😂 മറുപടിയും,,
നല്ല തണുത്ത വെള്ളം ,,,ദാഹം തീർന്ന് ഞാൻ അവിടെ പറയുടെ മുകളിൽ പോയ്‌ കാലും നീട്ടി ഇരുന്നു,,നേരെ കാണുന്ന ആ സ്ഥലത്തേക്ക് ഇവിടന്ന് എത്ര ദൂരം കാണും എന്ന ചിന്തയിൽ,
എന്തൊക്കെ ആയാലും അവിടെ ഇരുന്ന് ചിന്തിച്ചപ്പോൾ നമ്മുടെ കാഴ്ച്ചകൾക്ക്  ദൂരം കൂടുതലും ചിന്തകൾക്ക് ദൂരം കുറവും ആണെന്ന് മനസ്സിലായി..അതാവാം തങ്ങൾപ്പാറ യിൽ നിന്ന് കുരിശ്‌മല വരെ എന്നെ എത്തിച്ചത്,,,
ഞാൻ പതിയെ തിരിച്ചിറങ്ങി ഒരു കാപ്പിയും പഴം പൊരിയും കഴിച്ചു അടുത്ത സ്ഥലം നോക്കി പോയ്‌,,

ഇതൊരു ചെറു view ആയിരുന്നു,ബൈക്ക് വച്ച് ഒരു ഫോട്ടോ എടുത്ത് ഞാൻ അവിടെ നിന്ന് ഇറങ്ങി(സമയം ഒരു 12.30 കഴിഞ്ഞു കാണും)
ചെറു view ആണെങ്കിലും പിന്നിലെ ആ കാഴ്ച ഇത് നമ്മുടെ നാട്ടിൽ തന്നെയോ ന് തോന്നി പോവും,,
ഒരു മണിയോട് കൂടി ഞാൻ തിരിച്ചു ഇറങ്ങി,,
വരുമ്പോൾ കിട്ടിയ കാഴ്ചയെക്കാൾ കിടുവാർന്നു തിരിച്ചു ഇറങ്ങുമ്പോ കിട്ടിയത്,,
എന്തെന്നാൽ അപ്പോഴെക്കും കോട ഇറങ്ങി കഴിഞ്ഞിരുന്നു,,

പോകുന്ന വഴിയിൽ വണ്ടി നിർത്തി ഒറ്റക്ക് ഡാൻസും പാട്ടും,,
ഫോണ് വണ്ടിയുടെ മുന്നിൽ കുത്തി നിർത്തി ടൈമർ വച്ചു ഫോട്ടോ എടുത്തു😁,,
ഒരു ഈച്ചക്കുഞ്ഞില്ല അടുത്ത്,, അപ്പോഴത്തെ ന്റെ മാനസികാവസ്ഥ,ആ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല,,
എപ്പോഴും യാത്ര പോവുമ്പോ പിന്നിൽ ഉണ്ടാവാറുള്ള ന്റെ മാച്ചന്മാരെ ഞാൻ വല്ലാതെ മിസ് ചെയ്തു,,
അവിടത്തെ ഡാൻസും കഴിഞ്ഞു ഞാൻ പതിയെ വണ്ടി എടുത്തു,,

എല്ലായിടത്തും കോട മൂടി പോയ്‌,,വഴികളൊന്നും കാണാൻ പറ്റാത്ത അവസ്‌ഥ,,ശരിക്കും അപ്പോൾ ഞാൻ പേടിച്ചു പോയ്‌ കേട്ടോ,,കണ്ണ് മൂടി ന് തോന്നി പോയ്‌,,,
സർവം കോടമയം,,,
ആ കോടമഞ്ഞും വകഞ്ഞുമാറി അവസാനം ഞാൻ ചുരമിറങ്ങി,,
ശരിക്കും ഞാൻ ആസ്വദിച്ചു തീർത്ത റൈഡ് ആയിരുന്നു ന് എനിക്ക് തോന്നി,,
ഒരു ക്ഷീണവും ഇല്ലാതെ തന്നെ ഞാൻ 4 മണിക്ക് മുൻപ് വീടെത്തി,,,
ഇനി അടുത്ത യാത്രയിൽ കാണാം,,

: -ശരത് സായിരങ്കൻ